ഐ ലീഗ് കിരീടം ഉയർത്തിയ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരള മലയാള മണ്ണിൽ എത്തി. വൻ സ്വീകരണമാണ് ഗോകുലം ടീമിന് ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ലഭിച്ചത്. ഇന്ന് വൈകിട്ട് 7.45ന് ആയിരുന്നു ഗോകുലം കേരള വിമാനം ഇറങ്ങിയത്. നൂറു കണക്കിന് ആരാധകരാണ് ടീമിനെ സ്വീകരിക്കാൻ വേണ്ടി വിമാനത്താവളത്തിൽ എത്തിയത്. രണ്ട് ദിവസം മുമ്പ് ഐ ലീഗു കിരീടം നേടിക്കൊണ്ട് ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലം കേരള മാറിയിരുന്നു. ഇന്ന് ടീമും പരിശീലകനും ഒഫീഷ്യൽസും ഒക്കെ ആരാധരുടെ സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങി. നാളെ ടീം മാധ്യമങ്ങൾക്കു മുന്നിൽ കിരീടവുമായി എത്തും. ടീമിന്റെ വിക്ടറി പരേഡും ഉടൻ ഉണ്ടാകും. മാർച്ച് 31നാകും പരേഡ് എന്നാണ് സൂചനകൾ.


















