യു എ ഇയിൽ നിന്ന് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗഹൃദ മത്സരത്തിൽ ദുബൈയിൽ വെച്ച് യു എ ഇയെ നേരിട്ട ഇന്ത്യക്ക് വലിയ പരാജയം. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്ന് യു എ ഇ വിജയിച്ചത്. യു എ ഐയുടെ വൻ നിരയോട് പൊരുതി നിൽക്കാൻ പോലും ഇന്ത്യയ്ക്ക് ആയില്ല. തുടക്കം മുതൽ യു എ ഇ ആധിപത്യം ആണ് ഇന്ന് കാണാൻ കഴിഞ്ഞത്. അലി മബകൂത്തിന്റെ ഹാട്രിക്ക് ആണ് യു എ ഇക്കു വലിയ വിജയം നൽകിയത്. ഇന്ത്യൻ ഡിഫാൻസും അറ്റാക്കും ഒക്കെ ഇന്ന് ഒരു പോലെ പരാജയപ്പെട്ടു. 12ആം മിനുട്ടിൽ ആണ് അലി മബ്കൂത് ഗോളടി തുടങ്ങിയത്. 32, 60 മിനുറ്റുകളിലും അദ്ദേഹം വല കുലുക്കി. ഇതിൽ ഒന്ന് പെനാൽറ്റി ആയിരുന്നു. ഇബ്രാഹിം,ലിമ റ്റാഗ്ലിയാബു എന്നിവരാണ് മറ്റു സ്കോറഴ്‌സ്. ഒമാനെതിരെ നന്നായി കളിച്ച ടീമിൽ ഏറെ മാടം വരുത്തിയാണ് ഇന്ത്യ ടീം ഇന്ന് ഇറങ്ങിയത്. ആ മാറ്റങ്ങൾ വലിയ തിർച്ചടിയും ആയി. മലയാളി താരം മഷൂർ ശരീഫ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളും കഴിഞ്ഞതോടെ ഇന്ത്യണ് ടീം നാട്ടിലേക് തിരിക്കും. ഇനി അടുത്ത മാസം ലോകകപ്പ് യോഗ്യത മത്സരം ആയിരിക്കും ഇന്ത്യയുടെ മുന്നിൽ ഉള്ളത്.