ഗോകുലം കേരള വനിതാ താരങ്ങൾക്ക് എതിരെ ആക്രമണം

Newsroom

നല്ല വാർത്തയല്ല കോഴിക്കോട് നിന്ന് വരുന്നത്. കേരളത്തിന്റെ അഭിമാന ഫുട്ബോൾ ക്ലബായ ഗോകുലം കേരളക്ക് ആയി കളിക്കുന്ന രണ്ട് വിദേശ വനിതാ ഫുട്ബോൾ താരങ്ങൾ ഇന്ന് ആക്രമണത്തിന് ഇരയായി. മദ്യ ലഹരിയിൽ അരുൺ കുമാർ എന്ന ആളാണ് താരങ്ങൾക്ക് എതിരെ ആക്രണം അഴിച്ചു വിട്ടത്. പരിശീലനം കഴിഞ്ഞ് താരങ്ങൾ മടങ്ങവെ ആണ് സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ആക്രമി ബിയർ കുപ്പികൾ എടുത്ത താരങ്ങളെ എറിയുക ആയിരുന്നു.

ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് ഈ ആക്രമി. അരുൺ കുമാർ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെനിയ, ഘാന എന്നീ രാജ്യങ്ങളിൽ നിന്ന് ഉള്ള താരങ്ങൾ ആണ് ആക്രമണത്തിന് ഇരയായത്. ഇരുവർക്കും പരിക്കേറ്റു എങ്കിലും അരോഗ്യ നില തൃപ്തികരമാണ്.