ഐലീഗ് അച്ചടക്ക കമ്മിറ്റി ഇന്ന് എടുത്ത തീരുമാനങ്ങളിൽ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത് ഗോകുലം കേരള എഫ് സിയുടെ താരമായ കാസ്ട്രോയ്ക്ക് ആണ്. ഗോകുലത്തിന്റെ മധ്യനിര താരത്തിനെ ഒരു വർഷത്തേക്ക് വിലക്കുന്നതാണ് എ ഐ എഫ് എഫ് അറിയിച്ചു. അടുത്ത സീസണിൽ ഫുട്ബോൾ കളിക്കാനേ കാസ്ട്രോയ്ക്ക് സാധിക്കില്ല.
ഗോകുലം കേരള എഫ് സിയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു കാസ്ട്രോ. പല വിദേശ താരങ്ങളും പകുതിക്ക് വെച്ച് ഗോകുലം വിട്ടപ്പോഴും ടീമിനൊപ്പം നിന്ന കാസ്ട്രോ പക്ഷെ ഇനി ഇന്ത്യയിൽ ഉണ്ടാകില്ല. ഷില്ലോങ്ങ് ലജോങ്ങിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും റഫറിയുടെ മുഖത്ത് തുപ്പിയെന്നും തെളിഞ്ഞതിനാലാണ് ഇത്തരം വലിയ അച്ചടക്ക നടപടി നേരിടേണ്ടി വരുന്നത്.
ഒരു വർഷം വിലക്കിനൊപ്പം താരത്തിന് രണ്ട് ലക്ഷം രൂപ പിഴയും എ ഐ എഫ് എഫ് ചുമത്തിയിട്ടുണ്ട്. ഐ ലീഗിലോ ഇന്ത്യയിലോ ഒരു വർഷൻ ഫുട്ബോൾ കളിക്കാൻ കാസ്ട്രോയ്ക്ക് ആവില്ല. പുറത്തും ഫുട്ബോൾ കളിക്കുന്നതിന് ഈ വിലക്ക് കാരണം കാസ്ട്രോയ്ക്ക് സാധിച്ചേക്കില്ല.