പതിനഞ്ചിന്റെ മൊഞ്ചിൽ ഗോകുലം കേരള

Newsroom

Img 20220911 192123

കോഴിക്കോട് : കേരള വിമൻസ് ലീഗിൽ എമിറേറ്റ്സ് എസ് സി യെ എതിരില്ലാത്ത 15 ഗോളുകൾക്ക് തകർത്തു ഗോകുലം കേരള എഫ് സി. ഗോകുലം താരങ്ങളെല്ലാം കളം നിറഞ്ഞു കളിച്ച മത്സരത്തിൽ ഗോകുലത്തിന്റെ മലയാളി താരം സോണിയ 5 ഗോളുകൾ നേടുകയും 3 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിദേശതാരം വിവിയനും അഞ്ചു ഗോളുകൾ നേടി ഹർമിലൻ 3 ഉം ബെർത്ത യും രേഷ്മയും ഓരോ ഗോളുകളും നേടിയപ്പോൾ മറുവശത്തു എമിറേറ്റ്സ് എസ് സി യുടെ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല.

ഗോകുലം കേരള

അക്രമിച്ചുകളിച്ച ഗോകുലം താരങ്ങളെ പിടിച്ചുകെട്ടാൻ എമിറേറ്റ്സ് താരങ്ങൾ നന്നേ പണിപ്പെട്ടു. പോയിന്റ് ടേബിൾ ടോപിലേക്കുള്ള മുന്നേറ്റത്തിൽ ഗോകുലം ഇതോടെ മൂന്ന് പോയിന്റുകൾ നേടി ഒരു പടികൂടി മുന്നോട്ടെത്തി.

സെപ്റ്റംബർ 18 ന്ന് എസ് ബി എഫ് എ പൂവാറിനെയാണ് ഗോകുലം അടുത്തതായി നേരിടുന്നത്

ഫുൾ ടൈം: ഗോകുലം 15 എമിറേറ്റ്സ് എസ് സി 0
വിവിയൻ —36, 39 , 45, 52 , 60
സോണിയ –20 , 45 +2 ,46 ,77, 88
രേഷ്‌മ –59
ഹർമിലൻ –70, 72, 84
ബെർത്ത —90 +1