ഒന്നാം സ്ഥാനം ആർക്കും തരില്ല, വൻ വിജയവുമായി റയൽ മാഡ്രിഡ്

ഒരു ഗംഭീര വിജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ബെർണബയുവിൽ മയ്യോർക്കയെ നേരിട്ട റയൽ മാഡ്രിഡ് ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 4-1ന്റെ വിജയം സ്വന്തമാക്കി. ബെൻസീമ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും ഇന്ന് റയൽ മാഡ്രിഡിൽ കണ്ടില്ല.

Realmadrid3ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ വേദത് മുറിഖിയിലൂടെ ആണ് മയ്യോർക ഏവരെയും ഞെട്ടിച്ച് കൊണ്ട് ലീഡ് എടുത്തത്. ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം റയൽ മാഡ്രിഡ് മറുപടി നൽകി. സെബയോസിന്റെ അസിസ്റ്റിൽ നിൻ വാല്വെർഡെ ആണ് ഗോൾ നേടിയത്.

Realmadrid2

രണ്ടാം പകുതിയിൽ റയൽ കളി തങ്ങളുടേതാക്കി മാറ്റി. 73ആം മിനുട്ടിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസിന്റെ ഫിനിഷ്. സ്കോർ 2-1. പിന്നാലെ 89ആം മിനുട്ടിൽ റോഡ്രിഗോയും 90ആം മിനുട്ടിൽ റൂദിഗറും ഗോൾ കണ്ടെത്തിയതോടെ റയലിന്റെ ജയം പൂർത്തിയായി.