ബ്രസീലിയൻ സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്സി

Jyotish

ബ്രസീലിയൻ സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്സി. ബ്രൂണോ പെലിസാരിയെയാണ് ഗോകുലം സ്വന്തമാക്കിയത്. ഇന്ത്യയിലെ മൂന്നാം അങ്കത്തിനാണ് ഈ ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ തിരിച്ചെത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളായ ചെന്നൈയിൻ എഫ്സിക്കും ഡെൽഹി ഡൈനാമോസിനുൻ വേണ്ടി ബ്രൂണോ ബൂട്ടുകെട്ടിയിട്ടുണ്ട്‌. ഐ ലീഗിലും മികച്ച പ്രകടനം തുടരാനാണ് ബ്രൂണോ എത്തുന്നത്. ബ്രസീലിയൻ ക്ലബ്ബായ അത്ലെറ്റിക്കോ പരാനെയൻസിന്റെ താരമായിരുന്ന ബ്രൂണോ ലോണിലാണ് ആദ്യം ചെന്നൈയിൻ എഫ്സിയിൽ എത്തുന്നത്. രണ്ട് സീസണുകളിൽ ചെന്നൈ ക്ലബ്ബിനായി കളിച്ച ബ്രൂണോ 2015ൽ ചെന്നൈയിന്റെ ഐഎസ്എൽ കിരീട നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ചു.

ഫൈനലിൽ സ്കോർ ചെയ്യാനും ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞു. ചെന്നൈയിന് വേണ്ടി 25 മത്സരങ്ങളിൽ ബൂട്ട് അണിയുകയും 7 ഗോളുകൾ നേടുകയും ചെയ്തിരുന്നു. 2016ൽ രണ്ടാം സൈനിംഗായെത്തി ഡെൽഹി ഡൈനാമോസിന് വേണ്ടി 10 മത്സരങ്ങൾ കളിക്കുകയും ചെയ്തു ബ്രൂണോ. ബ്രസീലിയൻ ക്ലബ്ബായ CAV യിൽ നിന്നുമാണ് താരം ഗോകുലത്തിലേക്കെത്തുന്നത്. ഐ ലീഗിൽ ഇനി ഗോകുലത്തിന്റെ അക്രമണനിരയെ നയിക്കുക ഹെന്റ്രി കിസേക, മാർക്കസ് ജോസെഫ്, ബ്രൂണോ പലിസേരി എന്നിവരായിരിക്കും