തോമസ് മുള്ളർ തിരികെയെത്തി,ജർമ്മനി യൂറോ സ്ക്വാഡ് പ്രഖ്യാപിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ജർമ്മനി. 2018ന് ശേഷം ജർമ്മൻ സ്ക്വാഡിൽ മുൻ ലോകകപ്പ് ജേതാവായ ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ തിരികെയെത്തി. മുള്ളറിന് പുറമേ പരിശീലകൻ ജോവാക്കിം ലോ ഒഴിവാക്കിയ മാറ്റ്സ് ഹമ്മൽസും ജർമ്മൻ സ്ക്വാഡിൽ തീരിച്ചെത്തി. പതിവിൽ നിന്നും വിപരീതമായി 26അംഗ സ്ക്വാഡ് ആണ് ലോ പ്രഖ്യാപിച്ചത്. ബയേൺ മ്യൂണിക്കിന്റെ 17കാരനായ താരം ജമാൽ മുസിയലയും സ്ക്വാഡിലുണ്ട്. ജർമ്മനിക്ക് വേണ്ടി യുവതാരത്തിനായി അരങ്ങേറ്റത്തിന് ഒരു അവസരമാണ് ഒരുങ്ങുന്നത്.

ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റുയിസ് യുറോയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് എഫിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗല്ലിനും പ്ലേ ഓഫ് ജേതാക്കളായ ഹങ്കറിക്കും ഒപ്പമാണ് ജർമ്മനി. മ്യൂണിക്കിലെ അലയൻസ് അറീനയിൽ വെച്ചാവും ജർമ്മനിയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക.

ജർമ്മനി സ്ക്വാഡ്

Goalkeepers: Manuel Neuer, Bernd Leno, Kevin Trapp

Defenders: Robin Koch, Antonio Rüdiger, Marcel Halstenberg, Lukas Klostermann, Christian Günter, Mats Hummels, Robin Gosens, Matthias Ginter, Niklas Süle

Midfielders: Joshua Kimmich, Leon Goretzka, Kai Havertz, Thomas Müller, Toni Kroos, Jamal Musiala, Emre Can, Jonas Hofmann, Florian Neuhaus, Ilkay Gündogan, Leroy Sane

Forwards: Kevin Volland, Timo Werner, Serge Gnabry