ജർമ്മൻ പ്രതീക്ഷയായ ഫ്ലോറിയൻ വിർട്സിന് ലെവർകൂസനിൽ പുതിയ കരാർ

Newsroom

ജർമ്മനി യുവതാരം ഫ്ലോറിയൻ വിർട്‌സ് ബയേർ ലെവർകൂസനിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. 2027വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ആയ 19കാരൻ ലിഗമെന്റിന് പരിക്കേറ്റതിനാൽ നിലവിൽ വിശ്രമത്തിലാണ്.

2021/22 ൽ ലെവർകൂസൻ ലീഗിൽ മൂന്നാം സ്ഥാനം നേടിയതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് വിർട്സ്. മാർച്ചിൽ കാൽമുട്ടിനേറ്റ പരിക്കിന് മുമ്പ് 24 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് ഏഴ് ലീഗ് ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു.

വിർട്സ് അദ്ദേഹം 17 വയസും 16 ദിവസവും പ്രായമുള്ളപ്പോൾ ലെവർകുസന് ആയി അരങ്ങേറ്റം നടത്തി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറിയിരുന്നു. അതിനുശേഷം ലീഗ് ചരിത്രത്തിൽ 50 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും വിർട്സ് മാറിയിരുന്നു.