എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

Img 20220624 023333

ക്രിസ്റ്റ്യൻ എറിക്സൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ സാധ്യത. ബ്രെന്റ്ഫോർഡിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഓഫറുകളാണ് എറിക്സണ് മുന്നിൽ ഉള്ളത്. എറിക്സൺ മാഞ്ചസ്റ്ററിന്റെ ഓഫർ സ്വീകരിക്കാനാണ് സാധ്യത എന്ന് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

അടുത്തതായി എവിടേക്ക് എന്നത് താരം ഉടൻ താരം തീരുമാനിക്കും. സ്പർസും എറിക്സണായി രംഗത്ത് ഉണ്ടെങ്കിലു. ഇപ്പോൾ എറിക്സണിൽ അല്ല അവർ ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനൊപ്പം ജനുവരിയിൽ ചേർന്ന എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു.ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.