ജർമ്മൻ കപ്പ് ഫൈനലിനും ആരാധകർ ഉണ്ടാകില്ല. സെമി ഫൈനലുകൾ മുതൽ ആരാധകരെ പ്രവേശിപ്പിക്കും എന്നാണ് കരുതിയത് എങ്കിലും സെമി ഫൈനലിന് വേദിയാകുന്ന ബെർലിനിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ആരാധകരെ പ്രവേശിപ്പിക്കാം എന്ന മോഹം അവസാനിക്കുക ആയിരുന്നു. ബെർലിനിലെ ഒളിമ്പിയൊ സ്റ്റേഡിയത്തിൽ ആണ് സെമി ഫൈനലുകൾ നടക്കുന്നത്. ഏപ്രിൽ 30ന് ആദ്യ സെമിയിൽ വെർഡബ്രെമൻ ലൈപ്സിഗിനെയും മെയ് 1ന് ഡോർട്മുണ്ട് ഹോൾസ്റ്റൻ കീലിനെയും ആണ് നേരിടേണ്ടത്. ബെർലിനിൽ മെയ് 9 വരെ ആണ് ഇപ്പോൾ നിയന്ത്രണങ്ങൾ കർക്കശമാക്കിയിരിക്കുന്നത്.