വിന്‍ഡീസ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസിഡര്‍ ആണ് ക്രിസ് ഗെയില്‍ എന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. താരം തന്റെ അവസാന ലോകകപ്പാണ് കളിച്ചതെന്ന് പറയുന്നത് ഏറെ വിഷമകരമായ കാര്യമാണ്. ഈ ലോകകപ്പില്‍ വിന്‍ഡീസ് ഓപ്പണര്‍ക്ക് അധികം ശോഭിക്കുവാന്‍ സാധിച്ചിരുന്നില്ല, അത് പക്ഷേ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഈ ലോകകപ്പിലെ തന്നെ കാഴ്ചയായി വിശേഷിപ്പിക്കുവാം എന്ന് ഹോള്‍ഡര്‍ പറഞ്ഞു. അവസാന മത്സരത്തില്‍ മാത്രമാണ് ബാറ്റിംഗ് ഒരു യൂണിറ്റായി ക്ലിക്ക് ആയതെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി.
സ്ഥിരതയില്ലായ്മയാണ് ടീമിനെ ഈ ലോകകപ്പില്‍ വലച്ചത്. ബാറ്റിംഗ് ഒരിക്കലും അവസരത്തിനൊത്തുയര്‍ന്നില്ല എന്നതാണ് സത്യം. പല മത്സരങ്ങളിലും ഒറ്റയാള്‍ പോരാട്ടങ്ങളാണ് ടീമിനെ സജീവമാക്കി നിര്‍ത്തിയത്. ഇന്ന് ബാറ്റിംഗ് ക്ലിക്ക് ആയപ്പോള്‍ ടീം മികച്ച സ്കോര്‍ നേടുകയും ചെയ്തുവെന്ന് ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.