അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തേണ്ടി വരുമ്പോള്‍ നഷ്ടമാകുന്നത് ചെറിയ വരുമാനമാണെങ്കിലും അത് ഏറെ പ്രാധാന്യമുള്ള വരുമാനമാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഗേറ്റ് റെവന്യു ഇന്ന് ചെറിയൊരു വരുമാനമാണ് എന്നാല്‍ അത് വളരെ പ്രാധാന്യമുള്ളതാണെന്ന് ജോഹ്രി വ്യക്തമാക്കി.
രണ്ട് മാസത്തിലധികമായി ക്രിക്കറ്റ് പൂര്‍ണ്ണമായി നിലചതിനാല്‍ തന്നെ പല ബോര്‍ഡുകളും അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തുക എന്നത് ആലോചിച്ച് വരികയാണ്. അതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിയ്ക്കുന്നതെങ്കിലും ക്രിക്കറ്റിന്റെ മടങ്ങി വരവ് സാധ്യമാകണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമായ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഐപിഎല്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും ഗേറ്റ് വരുമാനം കുറവാണ് എന്നാല്‍ അതിന്റെ പ്രാധാന്യം ഏറുന്നത് ഇത്തരത്തിലുള്ള വരുമാനം കൂടുതലും സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായാണ് ചെലവഴിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ വരുമാനം മൂല്യത്തില്‍ ഏറെ വലുതാണെന്നും ജോഹ്രി പറഞ്ഞു.