ഗർനാചോയെ ലോണിൽ സ്വന്തമാക്കാൻ ഇരുപതോളം ക്ലബുകൾ രംഗത്ത്, തീരുമാനം എടുക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് | Garnacho loan offers

Newsroom

Img 20220806 175521
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഗർനാചോയെ ലോണിൽ അയക്കണോ എന്ന ആലോചനയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടീമിന്റെ ഭാവിയിലെ സൂപ്പർ സ്റ്റാർ ആണെന്ന് കരുതപ്പെടുന്ന ഗർനാചോയെ ലോണിൽ സ്വന്തമാക്കാൻ ആയി ഇരുപതോളം ക്ലബിൽ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ നിന്ന് താരത്തിന്റെ ഏജന്റിനെ ബന്ധപ്പെട്ടു എന്നാണ് വിവരങ്ങൾ. താരത്തെ ജനുവരി വരെ എങ്കിലും ലോണിൽ അയക്കാം എന്ന ചർച്ച ഇപ്പോൾ ക്ലബിൽ നടക്കുന്നുണ്ട്.

യുണൈറ്റഡിന് കൃത്യമായ അവസരം കൊടുക്കാൻ ആകും എങ്കിൽ മാത്രമെ ക്ലബ് താരത്തെ ക്ലബിൽ നിർത്തു. അല്ലായെങ്കിൽ ലോണിൽ അയച്ച് പരിചയസമ്പത്ത് നേടാൻ താരത്തെ ക്ലബ് വിടും. ഇപ്പോൾ ഗർനാചോയുടെ കരാർ പുതുക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലോണിൽ പോകുന്നു എങ്കിൽ അതിനു മുമ്പ് പുതിയ കരാർ നൽകാൻ ശ്രമിക്കും.
20220511 224934
കഴിഞ്ഞ സീസണിലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി അലഹാൻഡ്രോ ഗാർനാച്ചോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18കാരനായ അർജന്റീന-സ്പാനിഷ് വിംഗർ കഴിഞ്ഞ ചെൽസിയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റവും നടത്തിയിരുന്നു. കഴിഞ്ഞ എഫ് എ യൂത്ത് കപ്പ് ഫൈനലിൽ ഗർനാചോ നടത്തിയ പ്രകടനം താരത്തിന്റെ മികവ് എല്ലാവർക്കും കാണിച്ചു കൊടുത്തിരുന്നു.

2020-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ ഗാർനാച്ചോ അടുത്തിടെ അർജന്റീന ദേശീയ ക്യാമ്പിലും ഗർനാചോ എത്തിയിരുന്നു.

Story Highlight: Garnacho has attracted interest from more than TWENTY teams in England, Spain, Germany, Italy and Scotland