ഗരെത് ബെയ്ലിനെ ടോട്ടൻഹാം സൈൻ ചെയ്യുമോ എന്ന് ഉറപ്പില്ല എന്ന് പൊചടീനോ

Newsroom

റയൽ മാഡ്രിഡ് വിടുമെന്ന് ഉറപ്പായ ഗരെത് ബെയ്ലിനെ ടോട്ടൻഹാം സൈൻ ചെയ്യുമോ എന്ന് തനിക്ക് ഉറപ്പില്ല എന്ന് സ്പർസ് പരിശീലകൻ പോചടീനോ. ഇന്നലെ സിദാൻ ആണ് ബെയ്ലിനെ അടുത്ത ദിവസങ്ങളിൽ തന്നെ വിൽക്കും എന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുൻ സ്പർസ് താരമായ ബെയ്ലിനെ ക്ലബ് സൈൻ ചെയ്യുമോ എന്ന് തനിക്കറിയില്ല എന്ന് പോചടീനോ പറഞ്ഞു.

ബെയ്ലിന്റെ ട്രാൻസ്ഫർ അടുക്കുന്നു എന്ന വാർത്ത താൻ മാധ്യമങ്ങളിൽ കാണാറുണ്ട് പക്ഷെ അത് തന്റെ ക്ലബാണോ എന്ന് അറിയില്ല എന്ന് പോചടീനോ പറഞ്ഞു. ക്ലബിൽ താരങ്ങളെ എടുക്കുന്നത് ചെയർമാൻ ആണെന്നും അതുകൊണ്ട് ബെയ്ലിന്റെ ട്രാൻസ്ഫറിനെ കുറിച്ച് അറിയില്ലെന്നും പോചടീനോ പറഞ്ഞു. 2012-13 സീസണിൽ പ്രീമിയർ ലീഗിൽ തകർത്തു കളിച്ച ശേഷമായിരുന്നു ബെയ്ല് റയൽ മാഡ്രിഡിലേക്ക് പോയത്. ആ സീസണിൽ പ്രീമിയർ ലീഗിൽ 21 ഗോളുകൾ ബെയ്ല് നേടിയിരുന്നു.