ഈജിപ്തിന്റെ ട്രെസെഗെ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹമ്മദ് സലാ കഴിഞ്ഞാൽ ഈജിപ്ത് ടീമിലെ ഏറ്റവും മികച്ച അറ്റാക്കിങ് താരമായി കണക്കാക്കപ്പെടുന്ന മഹ്മൊദ് ട്രെസെഗെ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കും. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ആസ്റ്റൺ വില്ലയാണ് ട്രെസെഗയെ സൈൻ ചെയ്യുന്നത്. താരവുമായി ആസ്റ്റൺ വില്ല കരാർ ധാരണയിൽ എത്തി. ഇപ്പോൾ തുർക്കിഷ് ക്ലബായ കസിമ്പാസയിലാണ് ട്രെസെഗെ കളിക്കുന്നത്.

ഏകദേശമ്മ് 10 മില്യണോളമാണ് ഈ വിങ്ങർക്ക് വേണ്ടി ആസ്റ്റൺ വില്ല ചിലവഴിക്കുന്നത്. 24കാരനായ താരത്തിനു വേണ്ടി എവർട്ടൺ, വാറ്റ്ഫോർഡ്, സാമ്പ്ഡോറിയ തുടങ്ങിയ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. മുമ്പ് അൽ അഹ്ലിയുടെ കളിക്കാരനായിരുന്നു ട്രെസെഗെ. ഈ സൈനിംഗോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന 12ആമത്തെ ഈജിപ്ഷ്യൻ താരമായി ട്രെസെഗെ മാറും.