റൊണാൾഡോയ്ക്ക് ഏഴാം നമ്പർ വിട്ടു കൊടുത്ത താരത്തിന് പുതിയ നമ്പർ നൽകി ആരാധകർ

Newsroom

കൊളംബിയൻ താരം ജുവാൻ കൊഡ്രാഡോ ആയിരുന്നു യുവന്റസിൽ ഇതുവരെ ഏഴാം നമ്പറിലെ താരം. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടെ ഏഴാം നമ്പർ റൊണാൾഡോക്ക് കൊടുക്കാൻ കൊഡ്രാഡോ തീരുമാനിച്ചിരുന്നു. നമ്പർ കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന് കൊഡ്രാഡോ പറയുകയും ചെയ്തിരുന്നു. യുവന്റസ് ആരാധകരും റൊണാൾഡോ ആരാധകരും ഇതിന് കൊഡ്രാഡോയോട് നന്ദി പറയുകയും ചെയ്തു.

ഇതിന് ശേഷം താൻ ഏത് ജേഴ്സി നമ്പർ ഇനി സ്വീകരിക്കണം എന്ന് കൊഡ്രാഡോ ആരാധകരോട് ആവശ്യപ്പെടുകയുണ്ടായി. അവസാനം ആരാധകരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം വന്ന നമ്പർ സ്വീകരിക്കാൻ കൊഡ്രാഡോ തയ്യാറായി. 49ആം നമ്പറാണ് ആരാധകർ കൊഡ്രാഡോയ്ക്കായി തിരഞ്ഞെടുത്തത്. 7നെ 7കൊണ്ട് ഗുണിച്ചാൽ ഫലം 49 എന്നതാണ് ഈ ജേഴ്സി നമ്പർ ആരാധകർ തിരഞ്ഞെടുക്കാൻ കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial