ആക്രമണത്തിന്റെ കരുത്തുമായി ഫ്രാൻസും പ്രതിരോധവുമായി ഉറുഗ്വേയും ഇന്ന് ആദ്യ ക്വാർട്ടർ പോരാട്ടത്തിന്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് ഉറുഗ്വേ ഫ്രാൻസിനെ നേരിടുന്നു. ലോകകപ്പിൽ ഇതുവരെ പരാജയം അറിയാത്ത രണ്ടു ടീമുകൾ ആണ് ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ തന്നെ ഇറങ്ങുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രാൻസ് താരങ്ങളായ ഗ്രീസ്മാനും ലൂക്കാസ് ഹെർണാണ്ടസും ഉറുഗ്വേ താരങ്ങളായ ഗോഡിനും ഗിമെൻസും നേർക്ക് നേർ വരുമ്പോൾ പിഎസ്ജിയുടെ കവാനിയും എമ്പാപെയ്യും നേർക്ക് നേർ വരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ലോകകപ്പിലെ നാല് കളികളിലും വിജയം കണ്ട ഉറുഗ്വേ ഇതുവരെ ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. പ്രതിരോധം തന്നെയാണ് ഉറുഗ്വേയുടെ കരുത്ത്. സ്റ്റാർ സ്‌ട്രൈക്കർ കവാനി പരിക്ക് മൂലം വിഷമിക്കുന്നതാണ് ഉറുഗ്വേയെ വലട്ടുന്നത്. കവാനി പുറത്തിരിക്കുകയാണ് എങ്കിൽ ക്രിസ്റ്റിയൻ സ്റ്റുആനി ആയിരിക്കും സുവാരസിന്റെ കൂടെ മുന്നേറ്റ നിരയിൽ സ്ഥാനം പിടിക്കുക.

സൗത്ത് അമേരിക്കൻ ടീമിനെതിരെയുള്ള ഒമ്പത് മത്സരങ്ങളുടെ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തിൽ ആണ് ഫ്രാൻസ് ഇറങ്ങുന്നത്. മുന്നേറ്റ നിര മികച്ച ഫോമിലാണ് ഉള്ളത് എങ്കിലും പ്രതിരോധം ഗോൾ വഴങ്ങുന്നത് ദെഷാംപ്‌സിന് വെല്ലുവിളിയാണ്. അർജന്റീനക്കെതിരെ മൂന്നു ഗോളുകൾ വഴങ്ങിയ ഫ്രാൻസ് മൊത്തത്തിൽ അഞ്ചു ഗോളുകൾ വഴങ്ങി കഴിഞ്ഞു. രണ്ടു മഞ്ഞക്കാർഡ് നേടി വിലക്ക് നേരിടുന്ന മറ്റ്യുഡിക്ക് പകരം ടോലിസോ ടീമിൽ ഇടം നേടിയേക്കും.

ഇന്ത്യൻ സമയം രാത്രി 7.30നു ആണ് മത്സരം നടക്കുക.

സാധ്യാത ടീം:

ഉറുഗ്വേ: Fernando Muslera; Martin Caceres, Jose Maria Gimenez, Diego Godin, Diego Laxalt; Nahitan Nandez, Lucas Torreira, Matias Vecino, Rodrigo Bentancur, Luis Suarez, Edinson Cavani/Cristhian Stuani

ഫ്രാൻസ്: Hugo Lloris; Benjamin Pavard, Raphael Varane, Samuel Umtiti, Lucas Hernandez; N’Golo Kante, Paul Pogba; Kylian Mbappe, Antoine Griezmann, Corentin Tolisso; Olivier Giroud

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial