ലൈപ്സിഗിന്റെ റൈറ്റ് ബാക്ക് ഇനി പി എസ് ജിയിൽ

RB ലെപ്സിഗിന്റെ റൈറ്റ് ബാക്ക് ആയ നോർഡി മുകീലെ ഇനി പി എസ് ജി താരം. താരവുമായി പി എസ് ജി നേരത്തെ കരാർ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ലൈപ്സിഗും പി എസ് ജിയും തമ്മിലും കരാർ ധാരണ ആയി. ട്രാൻസ്ഫർ തുക ആയി 15 മില്യണോളം പി എസ് ജി ലൈപ്സിഗിന് നൽകും. താരം സ്ഥിര കരാറിൽ തന്നെ ആകും പി എസ് ജിയിൽ എത്തുന്നത്.

24 വയസ്സുള്ള താരത്തെ സ്വന്തമാക്കാൻ PSGയുടെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ നേരത്തെ തന്നെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. 2023 സീസൺ അവസാനത്തിൽ താരത്തിന്റെ കരാർ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു‌. കഴിഞ്ഞ വർഷം മുകീലെ ഫ്രാൻസിനായി ദേശീയ ടീം അരങ്ങേറ്റം നടത്തിയിരുന്നു.