ഫോർമുല ഒന്നിൻ്റെ ഫോർമുല

shabeerahamed

Picsart 22 07 24 16 01 50 570
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറരക്ക് ഇക്കൊല്ലത്തെ പന്ത്രണ്ടാമത് F1 മത്സരം ദക്ഷിണ ഫ്രാൻസിലെ സർക്യൂട്ട് പോൾ റികാർഡിൽ നടക്കുന്നു. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വേഗതയേറിയ ഈ മോട്ടോർ സ്പോർട്ടിൻ്റെ പ്രത്യേകതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
20220724 154513

എന്താണ് F1?

പ്രത്യേകം ഡിസൈൻ ചെയ്ത സിംഗിൾ സീറ്റർ കാറുകളുടെ മത്സരത്തിനാണ് ഈ പേര് നൽകിയിരിക്കുന്നത്. പല രീതിയിലും ഈ മത്സരം നടന്നിരുന്നെങ്കിലും 1950ലാണ് ഒരു കൃത്യമായ ചട്ടക്കൂട്ടിലേക്ക് വന്നത്. FIA (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഓട്ടോമൊബിലിന് കീഴിൽ നടക്കുന്ന അനവധി മത്സരങ്ങളിൽ വേഗത കൊണ്ടും, സ്റ്റാറ്റസ് കൊണ്ടും, ജനപ്രീതി കൊണ്ടും മുന്നിൽ നിൽക്കുന്ന കാറോട്ട മത്സരമാണ് F1.

ആരാണ് പങ്കെടുക്കുക?

FIA അനുശാസിച്ചിരിക്കുന്ന ഡിസൈൻ പ്രകാരമുള്ള കാറുകൾ ഉപയോഗിക്കുന്ന 10 ടീമുകളാണ് ഈ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കുന്നത്. ഓരോ ടീമിനും വേണ്ടി രണ്ട് കാറുകൾ മത്സരിക്കും. ഇടയ്ക്കു ഒരു കാലത്ത് കാർ ഉത്പാദകർ വാണിരുന്ന ഈ മേഖല ഇന്നിപ്പോൾ 10 കമ്പനികളാണ് കയ്യടക്കി വച്ചിരിക്കുന്നത്. പല കാലങ്ങളിലായി നൂറിന് മുകളിൽ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2008-18 കാലത്തു ഇന്ത്യയിൽ നിന്നുള്ള ഒരു ടീമും പങ്കെടുത്തിരുന്നു. ആദ്യം മല്യയും പിന്നീട് സഹാറ ഗ്രൂപ്പുമാണ് ഈ ടീമിനെ നയിച്ചത്.

20220724 154935
ഇപ്പോൾ പങ്കെടുക്കുന്ന 10 ടീമുകൾ:

1 റെഡ്ബുള്ള്
2 ഫെറാറി
3 മെഴ്‌സിഡിസ്
4 മെക്ലാറെൻ
5 ആൽപൈൻ
6 ആൽഫാ റോമിയോ
7 ഹാസ്
8 ആൽഫടോറി
9 ആസ്റ്റൺ മാർട്ടിൻ
10 വില്യംസ്

എവിടൊക്കെയാണ് മത്സരങ്ങൾ നടക്കുന്നത്?

ടീമുകൾ തമ്മിൽ വേൾഡ് ചാമ്പ്യന്ഷിപ്സ് തുടങ്ങിയ സമയത്തു ഏഴോളം സർക്യൂട്ട്കളാണ് ഉണ്ടായിരുന്നത്. പിന്നീട് അവയുടെ എണ്ണം കൂടി കൂടി വന്നു. കഴിഞ്ഞ കൊല്ലങ്ങളിൽ 21 ട്രാക്കുകളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇക്കൊല്ലം അത് 22 ആയി. ആദ്യം 23 സ്ഥലങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും, സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന റഷ്യൻ ഗ്രാൻഡ് പ്രി വേണ്ടന്ന്‌ വയ്ക്കുകയായിരുന്നു. പല കാലങ്ങളിലായി ലോകത്തിൻ്റെ വിവിധയിടങ്ങളിൽ മത്സരം നടന്നിട്ടുണ്ട്. അതിൽ പലതും പിന്നീട് പല കാരണങ്ങൾ കൊണ്ട് വേണ്ടന്ന് വച്ചു. ഗ്രാൻഡ് പ്രി ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും ആവേശകരമായ കാൽവയ്പു ഇന്ത്യയിലേക്കായിരുന്നിരിക്കണം. മറ്റെല്ലാ കളികളെയും പോലെ ഈ വലിയ മാർക്കറ്റ് അവർക്കു സ്വപ്നതുല്യമായിരിന്നു. നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് 2011ൽ മത്സരങ്ങൾക്കായി തുറന്നെങ്കിലും, മൂന്ന് വര്ഷം മാത്രമേ അവിടെ F 1 മത്സരങ്ങൾ നടന്നുള്ളൂ. ഇന്ത്യൻ സർക്കാരുമായി ടാക്സ് സംബന്ധമായുള്ള തർക്കങ്ങൾ കാരണം 2014 മുതൽ ഇന്ത്യയിൽ മത്സരങ്ങൾ നടന്നിട്ടില്ല. ഇപ്പോൾ 22 സ്ഥലങ്ങളിലായി നടക്കുന്ന ഈ ചാംപ്യൻഷിപ് ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് കുടിയേറും എന്ന് തന്നെയാണ് F 1 അധികൃതർ നൽകുന്ന സൂചന.

20220724 154927
ഇക്കൊല്ലത്തെ F 1 സർക്യൂട്ടുകൾ

Date Grand Prix Circuit
20 March Bahrain Grand Prix Bahrain International Circuit, Sakhir
27 March Saudi Arabian Grand Prix Jeddah Corniche Circuit, Jeddah
10 April Australian Grand Prix Albert Park Circuit, Melbourne
24 April Emilia Romagna Grand Prix Autodromo Enzo e Dino Ferrari, Imola
8 May Miami Grand Prix Miami International Autodrome, Miami Gardens
22 May Spanish Grand Prix Circuit de Barcelona-Catalunya, Barcelona
29 May Monaco Grand Prix Circuit de Monte Carlo, Monaco
12 June Azerbaijan Grand Prix Baku City Circuit, Baku
19 June Canadian Grand Prix Circuit Gilles-Villeneuve, Montreal
3 July British Grand Prix Silverstone Circuit, Towcester
10 July Austrian Grand Prix Red Bull Ring, Speilberg
24 July French Grand Prix Circuit Paul Ricard, Le Castellet
31 July Hungarian Grand Prix Hungaroring, Budapest
28 Aug Belgian Grand Prix Circuit Spa-Francorchamps, Stavelot
4 Sep Dutch Grand Prix Circuit Zandvoort, Zandvoort
11 Sep Italian Grand Prix Autodromo Nazionale Monza, Monza
2 Oct Singapore Grand Prix Marina Bay Circuit, Singapore
9 October Japanese Grand Prix Suzuka Circuit
23 October United States Grand Prix Circuit of the Americas, Austin
30 October Mexican Grand Prix Autódromo Hermanos Rodríguez, Mexico City
13 November Brazilian Grand Prix Autódromo José Carlos Pace, Interlagos
20 November Abu Dhabi Grand Prix Yas Marina Circuit


മത്സരത്തിൻ്റെ ദൈർഘ്യം

മത്സരത്തിൻ്റെ ദൂരം 305 കിലോമീറ്ററിൽ കുറയരുത് എന്നാണു കണക്ക്. ഓരോ സർക്യൂട്ടിൻ്റെയും നീളം അനുസരിച്ചു, 305 കിമി തികയ്ക്കാൻ എത്ര ലാപ് വേണം എന്ന് തീരുമാനിക്കും. മൊണാകോ സ്ട്രീറ്റ് ഗ്രാൻഡ് പ്രിയുടെ ദൂരം മാത്രം 260കിമി ആയി നിശ്ചയിച്ചിട്ടുണ്ട്. മത്സരങ്ങളിൽ വച്ച് ഏറ്റവും സ്പീഡ് കുറഞ്ഞ ഗ്രാൻഡ് പ്രി മൊണാക്കോയാണ്. അവിടെ മാത്രമാണ് പട്ടണത്തിലൂടെയുള്ള വീഥികൾ F1 മത്സരത്തിനായി ക്രമീകരിച്ച് സർക്യൂട്ട് തയ്യാറാക്കുന്നത്. മത്സരത്തിന് ഇടയ്ക്കു മൂന്നു തവണ ടയർ മാറ്റാനും, ഇന്ധനം നിറയ്ക്കാനും വേണ്ടി വണ്ടികൾക്ക് പിറ്റ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തു ഇത് ചെയ്യുക എന്നതാണ് ടീമിൻ്റെ കഴിവ്. ഒരു തവണ ടയർ മാറ്റാൻ ഏകദേശം 3 – 4 സെക്കന്റുകളാണ് F 1 ടീമുകൾ എടുക്കാറ്. പണ്ടൊരിക്കൽ ഈ ലേഖകൻ ഈ ടയർ മാറ്റാൻ ശ്രമിച്ചപ്പോൾ ഏകദേശം 12 സെക്കന്റ് എടുത്തു. സെക്കന്റിൻ്റെ ആയിരത്തിൽ ഒന്നിൽ സ്ഥാനങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ, ഓരോ സെക്കന്റിനും വലിയ വിലയാണ്. ഏറ്റവും കുറഞ്ഞ സമയത്ത് നിശ്ചയിക്കപ്പെട്ട ലാപ്പുകൾ ഓടിയെത്തുക എന്നതാണ് മത്സരത്തിൻ്റെ ഫോർമാറ്റ്.

വിജയിയെ തീരുമാനിക്കുന്ന പോയിന്റുകൾ

ആദ്യമെത്തുന്ന ആൾക്ക് 25 പോയിന്റ് കിട്ടും.
രണ്ടാം സ്ഥാനം : 18
മൂന്നാം സ്ഥാനം: 15
നാലാം സ്ഥാനം: 12
അഞ്ചാം സ്ഥാനം:10
ആറാം സ്ഥാനം: 8
ഏഴാം സ്ഥാനം: 6
എട്ടാം സ്ഥാനം: 4
ഒൻപതാം സ്ഥാനം:2
പത്താം സ്ഥാനം: 1

ടീമിലെ രണ്ട് ഡ്രൈവർമാർക്ക് കിട്ടുന്ന പോയിന്റുകൾ കൂട്ടി, അതാത് ടീമുകളുടെ പോയിന്റ് കണക്കാക്കും. അങ്ങനെ, ഏറ്റവും പോയിന്റ് നേടുന്ന ഡ്രൈവർ, ഏറ്റവും പോയിന്റ് നേടുന്ന ടീം എന്നിങ്ങനെ രണ്ടു ചാമ്പ്യൻഷിപ്പാണ് വർഷാവസാനം തീരുമാനിക്കപ്പെടുക.

20220724 155311

പോൾ പൊസിഷൻ

മത്സരങ്ങൾ ഞായറാഴ്ചകളിലാണ് നടക്കുക. അതിന് മുന്നുള്ള വെള്ളിയാഴ്ച പ്രാക്ടീസ് സെഷനും, ശനിയാഴ്ച ക്വാളിഫയിങ് സെഷനും നടക്കും. ഒരു മണിക്കൂറിനുള്ളിൽ നടക്കുന്ന മൂന്ന് ക്വാളിഫയിങ് സെഷനിൽ ലാപ്പ് സ്പീഡിൽ മുന്നിൽ എത്തുന്നവർക്കാകും ഞായറാഴ്ച പോൾ പൊസിഷനിൽ നിൽക്കാൻ മുൻഗണന, അതായത് സർക്യൂട്ടിൽ മത്സരം തുടങ്ങാൻ നേരം മുന്നിൽ നിൽക്കാൻ അവസരം.

ഇക്കൊല്ലത്തെ 11 മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ റെഡ് ബുൾ തന്നെയാണ് പോയിന്റ് നിലവാരത്തിൽ മുന്നിൽ. ഡ്രൈവർമാരുടെ കാര്യത്തിൽ അവരുടെ തന്നെ മാക്സ് വേർസ്റ്റാപ്പനാണ് ലീഡ് ചെയ്യുന്നത്. ഇനിയും 11 മത്സരങ്ങൾ ബാക്കി നിൽക്കെ വിജയികളെ പ്രവചിക്കുക ഇപ്പോൾ അസാധ്യമാണ്.