ജിദ്ദയിൽ റെഡ്ബുൾ വസന്തം, സൗദി അറേബ്യൻ ഗ്രാന്റ് പ്രീ വെർസ്റ്റാപ്പന് !

സൗദി അറേബ്യൻ ഗ്രാൻഡ് പ്രീക്സ് നേടി മാക്സ് വെർസ്റ്റാപ്പൻ. ഫെറാറിയുടെ ചാൾസ് ലെക്ലർക്കുമായി ഒരു എപ്പിക് ബാറ്റിലിനൊടുവിലാണ് വെർസ്റ്റാപ്പൻ ഒന്നാമതെത്തിയത്. 0.5സെക്കന്റിന്റെ വ്യത്യാസത്തിൽ ജിദ്ദയിൽ റെഡ്ബുള്ളിന്റെ വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്. ഫെറാറിയുടെ കാർലോ സൈൻസ് മൂന്നാമതും റെഡ്ബുള്ളിന്റെ സെർജിയോ പെരെസ് നാലാം സ്ഥാനത്തും എത്തി.

Img 20220328 010208

ഈ സീസണിൽ ബഹ്റൈനിലെ ആദ്യ ഗ്രാന്റ് പ്രീ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വെർസ്റ്റാപ്പന്റെ ആദ്യ ജയമാണിത്. മേഴ്സിഡെസിന് വേണ്ടി ജോർജ് റസൽ അഞ്ചാമതും ആൽപൈനിന്റെ എസ്തെബാൻ ഒകോണും മക്ലാരന്റെ ലാണ്ടോ നോറിസ് യഥാക്രമം ആറും ഏഴും സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 15മത് തുടങ്ങിയ ലെവിസ് ഹാമിൽട്ടൺ 10മതായാണ് ജിദ്ദയിൽ അവസാനിപ്പിച്ചത്. ഹൂതി വിമതരുടെ അക്രമണത്തിന് പിന്നാലെയുണ്ടായ അനിശ്ചിതാവസ്ഥക്കൊടുവിലാണ് വെർസ്റ്റാപ്പന്റെ ജയത്തോടെ സൗദി അറേബ്യൻ ഗ്രാന്റ് പ്രീ അവസാനിക്കുന്നത്. ഹാമിൽട്ടണ് പകരം വെർസ്റ്റാപ്പന്റെ എതിരാളിയായി ലെക്ലാർക്കിന്റെ വരവ് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നതെ റേസ് ട്രാക്കിലെ‌ പ്രകടനം.