കൊറോണ ലോകത്തെ ഏതു മേഖലയെയും സാമ്പത്തികമായി തകർത്ത പോലെ തന്നെ ഫുട്ബോളിനെയും തകർത്തിരിക്കുകയാണ്. പല ക്ലബുകളും മത്സരം നടക്കാത്തതിനാൽ താരങ്ങൾക്കൊ തൊഴിലാളികൾക്കോ ശമ്പളം വരെ നൽകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇത് വരും സീസണെ വലുതായി തന്നെ ബാധിക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്.
ഈ സീസൺ കഴിഞ്ഞാൽ ഉണ്ടാകുന്ന ട്രാൻസ്ഫർ വിൻഡോയെയും പ്രീസീസൺ ടൂറുകളെയും ആകും ഇത് വലിയ തോതിൽ ബാധിക്കുക. പ്രീസീസൺ ടൂറുകൾ മുഴുവൻ ക്ലബുകളും ഉപേക്ഷിക്കും. സാധാരണ യൂറോപ്യൻ ക്ലബുകൾ പ്രീസീസണു വേണ്ടി അമേരിക്കയിലും ഏഷ്യയിലുമാണ് പോകാറ്. എന്നാൽ ഇത്തവണ പ്രീസീസൺ പ്രാദേശിക ടീമുകൾക്കൊപ്പം സ്വന്തം നാട്ടി തന്നെയാകും.
ഇതിനൊപ്പം തന്നെ വലിയ ട്രാൻസ്ഫറുകൾ ഈ സീസണിൽ നടക്കാനും സാധ്യത നന്നേ കുറവാണ്. പല ക്ലബുകളും വലിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് കൊറോണ വന്നത്. ഇനി വൻ താരങ്ങളെ വൻ തുല നൽകി വാങ്ങിയാൽ അത് ക്ലബുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. ബാഴ്സലോണയുടെ മാർട്ടിനെസിനെ വാങ്ങാനുള്ള ആഗ്രഹവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാഞ്ചോയെ വാങ്ങാനുള്ള ആഗ്രഹവുമൊക്കെ പോലെയുള്ള വലിയ ട്രാൻസ്ഫറുകൾ ഇത്തവണ അഷികം കാണില്ല എന്ന് ഉറപ്പാണ്. താരങ്ങളെ പകരം നൽകി ഒക്കെ ആകും പല ക്ലബുകളും ഇത്തവണ അവർക്ക് ആവശ്യമുള്ളവരെ ടീമിൽ എത്തിക്കുക.