ഫിഫ റാങ്കിങ്- പോർച്ചുഗലിന്റെ കുതിച്ചു ചാട്ടം, ബെൽജിയം തന്നെ ഒന്നാമത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫയുടെ രാജ്യാന്തര റാങ്കിങ് വന്നപ്പോൾ ഒന്നാം സ്ഥന്നത്ത് ബെൽജിയം തന്നെ. ഇന്ത്യയുടെ സ്ഥാനം പഴയ 101 ൽ തന്നെ തുടരും. നേഷൻസ് ലീഗിലെ ജയത്തോടെ പോർച്ചുഗലാണ് ഏറ്റവും നേട്ടം ഉണ്ടാക്കിയത്. 7 ആം സ്ഥാനതായിരുന്ന റൊണാൾഡോയുടെ ടീം ഇത്തവണ റാങ്കിങ് വന്നപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ലാറ്റിനമേരിക്കൻ ശക്തിയായ ബ്രസീലാണ്. ഇംഗ്ലണ്ട് നാലാമതും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യ ആറാം സ്ഥാനത്തുമാണ്. നേഷൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച ഹോളണ്ട് പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തേക്ക് ഉയർന്നു.

പട്ടികയിൽ ഏറെ നേട്ടമുണ്ടാക്കിയത് ഓസ്ട്രിയയാണ്. 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അവർ 26 ആം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ചെക്ക് റിപബ്ലിക് 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 41 ആം സ്ഥാനത്താണ്.

ഇന്റർ കൊണ്ടിനെന്റൽ കപ്പിൽ മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യക്ക് ആദ്യ നൂറിൽ ഇടം നേടാൻ സാധിക്കും. താജിക്സ്‌ഥൻ, കൊറിയ, സിറിയ എന്നുവരാണ് ഇന്ത്യക്ക് കപ്പിൽ എതിരാളികൾ.