വുഡ്ഗേറ്റ് ഇനി മിഡിൽസ്ബ്രോ പരിശീലകൻ, സഹായിയായി റോബി കീനും

മുൻ റയൽ മാഡ്രിഡ് താരം ജോനാഥൻ വുഡ്ഗേറ്റ് ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബ്ബ് മിഡിൽസ്ബ്രോയുടെ പരിശീലകനാകും. ടോണി പുലീസിന് പകരകാരനായാണ് മുൻ ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ വുഡ്ഗേറ്റ് ബോറോയിൽ എത്തുന്നത്. അദ്ദേഹത്തിന് സഹായിയായി പണ്ട് സ്പർസിൽ കൂടെ കളിച്ച റോബി കീനും എത്തുന്നുണ്ട്.

ടോണി പുലീസിന്റെ സഹായിയായ വുഡ്ഗേറ്റ് സ്ഥാന കയറ്റം ലഭിച്ചാണ് പരിശീലക റോളിൽ എത്തുന്നത്. നിലവിൽ അയർലൻഡ് ദേശീയ ടീമിൽ സഹ പരിശീലകനായ റോബി കീൻ ഇതേ ചുമതലകൾ നില നിർത്തിയാണ് വുഡ്ഗേറ്റ് ന് കൂടെ ബോറോയിൽ ജോലി ചെയ്യുക.

കളിക്കാരനായിരിക്കെ റയൽ മാഡ്രിഡിന്റെ പുറമെ ലീഡ്സ്, സ്പർസ്,മിഡിൽസ്ബറോ, സ്റ്റോക്ക്, ന്യൂകാസിൽ ടീമുകൾക്ക് വേണ്ടിയും വുഡ്ഗേറ്റ് കളിച്ചിട്ടുണ്ട്.