ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ പ്രശ്നങ്ങൾ വിലയിരുത്താൻ ഉള്ള ഫിഫയുടെയും എ എഫ് സിയുടെയും പ്രതിനിധികൾ നാളെ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. ഇന്ന് തന്നെ പ്രതിനിധികൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. നാളെ അവർ പ്രഫുൽ പട്ടേലുമായി എ ഐ എഫ് എഫ് ഒഫീഷ്യൽസുമായും നിർണായക ചർച്ചകൾ നടത്തും. ഒപ്പം പുതിയ ഭരണസമിതിയുമായും ഫിഫ എ എഫ് സി അംഗങ്ങൾ ചർച്ചകൾ നടത്തും.
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ഭരണസമിതിയിലെ പ്രശ്നങ്ങളും സുപ്രീം കോടതി വിധിയും അവസാന ആഴ്ചകളിൽ ഫിഫ പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഫിഫക്ക് തൃപ്തികരമായ ചർച്ചകൾ അല്ല നാളെ നടക്കുന്നത് എങ്കിൽ ഇന്ത്യക്ക് വിലക്ക് വരുമോ എന്ന ഭീതി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഉണ്ട്.
ഫിഫ മുമ്പ് നൈജീരിയ, പാകിസ്താൻ എന്നീ രാജ്യങ്ങളെ എല്ലാം സമാനമായ പ്രശ്നങ്ങളെ നേരിട്ടപ്പോൾ ഫിഫ വിലക്കിയിരുന്നു. ഇപ്പോൾ സുപ്രീം കോടതി നിർദ്ദേശിച്ച ഭരണ സമിതി ആണ് എ ഐ എഫ് എഫിനെ നയിക്കുന്നത്. അത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.