മെൻഡി ആണ് ഹീറോ, ഫിഫ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കി ചെൽസി താരം

20220117 235333

ഫിഫ ബെസ്റ്റിൽ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ചെൽസി ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് ഒപ്പം എത്താൻ ആർക്കും ആയില്ല. ബയേൺ കീപ്പർ നൂയറിനെയും ഇറ്റലി കീപ്പർ ഡൊണ്ണരുമ്മയെയും മറികടന്നാൺ മെൻഡി ഈ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസൺ ചെൽസിയിൽ എത്തിയ താരം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.
20220117 234952

മികച്ച വനിതാ ഗോൾ കീപ്പർകുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ലിയോൺ ഗോൾ കീപ്പർ ക്രിസ്റ്റ്യാനെ എൻഡ്ലർ സ്വന്തമാക്കി. ഈ പുരസ്കാരം നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ വനിത ആണ് ക്രിസ്റ്റ്യാനെ.