സാവി യുഗത്തിലെ ആദ്യ വലിയ സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായിരുന്ന ഫെറാൻ ടോറസുമായി ബാഴ്സലോണ കരാറിൽ എത്തി. ഇന്ന് ബാഴ്സലോണ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 65 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. ഫെറാൻ ടോറസ് ബാഴ്സലോണയിൽ 2027വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്.
Ferran Torres is ours until 2️⃣0️⃣2️⃣7️⃣!
— FC Barcelona (@FCBarcelona) December 28, 2021
എന്നാൽ ജനുവരി തുടക്കത്തിൽ തന്നെ താരം ബാഴ്സലോണക്കായി കളിക്കും എന്ന ആരാധകരുടെ മോഹത്തിന് തിരിച്ചടി ലഭിച്ചു. താരത്തിന് പരിക്ക് ആണെന്നും കുറച്ച് കാലം പുറത്തായിരിക്കും എന്നും ബാഴ്സലോണ അറിയിച്ചു. വലൻസിയയുടെ താരമായിരുന്നു ടോറസ് കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയിൽ അവസരം കുറഞ്ഞതും ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രഹവുമാണ് ടോറസിനെ സ്പെയിനിലേക്ക് തിരികെയെത്തിച്ചത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







