ഇന്ത്യൻ സൂപ്പർ ലീഗിൽ കാർലോസ് പെനയുടെ എഫ് സി ഗോവക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് മറീന അരീനയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ഗോവയുടെ വിജയം. ഹോം ടീമായ ചെന്നൈയിനെ ഗോവ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ പിറകിൽ ആക്കിയിരുന്നു. പത്താം മിനുട്ടിൽ റദീം തലാങ് നേടിയ ഹെഡർ ആണ് ഗോവയെ മുന്നിൽ എത്തിച്ചത്.

ആദ്യ പകുതിയിൽ എഫ് സി ഗോവ ലീഡ് ഉയർത്താനായി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലീഡ് ഉയർത്താൻ ആയില്ല. രണ്ടാം പകുതിയിൽ ചെന്നൈയിൻ സമനില നേടാൻ ആയി തുടരെ ആക്രമണങ്ങൾ നടത്തി. കളിയുടെ അവസാന സമയത്ത് ചെന്നൈയിൻ പൂർണ്ണമായും അറ്റാക്കിൽ പോയ ഒരു അവസരം മുതലെടുത്ത് ഒരു ബ്രേക്കിൽ നോവയിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.
ഗോവക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ഉണ്ട്. അവരാണ് ലീഗിൽ ഒന്നാമത് ഉള്ളത്.ചെന്നൈയിൻ 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു.














