“ആരാധകർ പിച്ചിൽ ഇറങ്ങുന്നത് ഒരു ഭീതിയായി കരുതുന്നില്ല, അവരുടെ വികാരം മനസ്സിലാക്കുന്നു” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 11 17 16 58 57 295
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവക്ക് എതിരായ മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചികർ ഗ്രൗണ്ടിലേക്ക് എത്തി താരങ്ങളെ അടുത്തേക്ക് കുതിച്ചത് ഒരു സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെട്ടു എങ്കിലും അത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. കാര്യങ്ങൾ മോശം രീതിയിലേക്ക് എത്തിക്കുന്നത് ഒഴിവാക്കാൻ ലീഗുമായി ബന്ധപ്പെട്ടവർ ശ്രമിക്കണം. എന്നാൽ ഈ പിച്ചിലേക്ക് വരുന്നതിൽ എല്ലാവരും യുവാക്കളാണ്. അവരുടെ വികാരം താൻ മനസ്സിലാക്കുന്നു‌. ഇവാൻ പറയുന്നു.

Picsart കേരള ബ്ലാസ്റ്റേഴ്സ് 22 11 17 16 59 20 571

ഈ കുട്ടികൾക്ക് അവരുടെ ഇഷ്ട താരങ്ങളെ അടുത്ത് കാണണം എന്ന ആഗ്രഹമെ ഉള്ളൂ. അവരുടെ പ്രിയ താരങ്ങളായ ലൂണയെയോ സഹലിനെയോ ദിമിത്രിയോസിനെയോ ആരെയെങ്കിലും ഇന്ന് അടുത്ത് കാണുക. അവരുടെ വികാരങ്ങൾക്ക് എതിരായി തനിക്ക് ഒന്നും പറയാനില്ല. എന്ന് കോച്ച് പറഞ്ഞു. ഈ ആരാധകർ അടുത്ത് വരുന്നത് ഒരു ഭീതി നൽകുന്ന കാര്യമായി കാണുന്നില്ല എന്നും‌ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

എന്നാൽ എവേ സ്റ്റാൻഡിൽ ഉണ്ടായ കാര്യങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും എല്ലാ ആരാധകരും കാര്യങ്ങൾ സ്പോടീവ് ആയി എടുക്കണം എന്നും കോച്ച് പറയുന്നു. വിദേശ രാജ്യങ്ങളിൽ അച്ചനും മകനും വ്യത്യസ്ത ക്ലബൂടെ ജേഴ്സികൾ അണിഞ്ഞ് അടുത്തിരുന്ന് കളി കാണുന്നത് സ്വാഭാവിക കാഴ്ചകൾ ആണെന്നും അദ്ദേഹം പറഞ്ഞു