തന്റെ കരിയറിന് വിരാമമിട്ട ശേഷം താന്‍ നടത്തിയ ബിസിനസ്സുകളെല്ലാം വമ്പന്‍ പരാജയമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. താന്‍ ആദ്യം ഒരു സ്പോര്‍ട്സ് ഷോപ്പ് തുടങ്ങിയെങ്കിലും അത് പരാജയമായി മാറുകയായിരുന്നുവെന്നും പിന്നീട് താന്‍ യുണൈറ്റഡ് കളേഴ്സ് ഓഫ് ബെന്നേടണ്‍ ഗാര്‍മെന്റ് സ്റ്റോര്‍ തുറക്കുകയുണ്ടായി എന്നും മോറെ പറഞ്ഞു.
2000ത്തിന്റെ തുടക്കത്തില്‍ തനിക്ക് ഫോര്‍മ എന്ന പേരില്‍ ക്രിക്കറ്റ് ഹെല്‍മെറ്റ് ഉണ്ടാക്കുന്ന കടയുണ്ടായിരുന്നു എന്നാല്‍ പിന്നീട് അതും താന്‍ വില്‍ക്കേണ്ടി വന്നുവെന്ന് മോറെ പറഞ്ഞു. പക്ഷേ ഇതൊക്കെയാണെങ്കില്‍ താന്‍ തന്റെ അക്കാഡമിയ്ക്കായി ചെലവഴിച്ച സമയത്തെ ഓര്‍ത്ത് സന്തോഷിക്കുന്നുണ്ടെന്നും 24 വര്‍ഷത്തോളം അത് നടത്തിക്കൊണ്ട് പോയെന്നും മോറെ വ്യക്തമാക്കി.
അക്കാഡമിയിലെ കോച്ചുകളുടെ മികവിന്റെ ഫലമായി ഒട്ടേറെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റര്‍മാരും മുനാഫ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര താരങ്ങളും തന്റെ അക്കാഡമിയില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ടെന്നും മോറെ സൂചിപ്പിച്ചു.