ക്ലോപ്പും ഇല്ല സൂപ്പർ താരങ്ങളും ഇല്ല, പിള്ളേരെ വെച്ച് കളി ജയിച്ച് ലിവർപൂൾ

Newsroom

എഫ് എ കപ്പിൽ സീനിയർ താരങ്ങളെ ഇറക്കില്ല എന്ന ക്ലോപ്പിന്റെ വാശി വിജയിച്ചു. ക്ലോപ്പും സീനിയർ താരങ്ങളും ഒന്നും ഇല്ലാതെ ഇറങ്ങിയ ലിവർപൂൾ ഷ്രെസ്ബറി ടൗണിനെ വീഴ്ത്തി അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്നലെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു സീനിയർ താരത്തെ പോലും ലിവർപൂൾ ഇന്ന് ഇറക്കിയില്ല. പരിശീലകൻ ക്ലോപ്പും മത്സരത്തിന് ഉണ്ടായിരുന്നില്ല.

75ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ലിവർപൂൾ മുന്നിൽ എത്തിയത്. വില്യംസ് ആണ് സെൽഫ് ഗോൾ വഴങ്ങിയത്. ആദ്യം ഷ്രെസ്ബറിയുടെ ഹോമിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്. എഫ് എ കപ്പ് റീപ്ലേ ഇപ്പോൾ കളിക്കാൻ പറ്റില്ല എന്ന് പറഞ്ഞായിരുന്നു ക്ലോപ്പും സീനിയർ താരങ്ങളും റീപ്ലേ ബഹിഷ്കരിച്ചത്. അടുത്ത റൗണ്ടിൽ ചെൽസി ആകും ലിവർപൂളിന്റെ എതിരാളികൾ.