യൂറോപ്പ ലീഗിൽ അവസാന മിനുട്ടിലെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

20221014 022823

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന നിമിഷം ഒരു വിജയം. ഇന്ന് ഒമോനിയ ക്ലബിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏക ഗോളിനാണ് വിജയിച്ചത്. ആ ഗോൾ വന്നത് മത്സരത്തിന്റെ 93ആം മിനുട്ടിൽ ആയിരുന്നു‌. സബ്ബ് ആയി എത്തിയ സാഞ്ചോയുടെ പാസിൽ നിന്ന് മറ്റൊരു സബ്ബായ മക്ടോമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്‌.

20221014 031950

ഒമോനിയ ഗോൾ കീപ്പർ ഫ്രാൻസിസ് ഒസോ 12 സേവുകൾ നടത്തിയത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. റൊണാൾഡോയും റാഷ്ഫോർഡും എല്ലാം ഒസോയെ മറി കടക്കാൻ കഷ്ടപെട്ടു എങ്കിലും ഗോൾ വന്നില്ല.ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലു മത്സരങ്ങളിൽ 9 പോയിന്റായി. യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ് ഉള്ളത്. 12 പോയിന്റുമായി സോസിഡാഡ് ഒന്നാമതാണ്.