യൂറോപ്പ ലീഗിൽ യുവതാരം കായ് ഹാവർട്ട്സിന്റെ മികവിൽ സ്റ്റീഫൻ ജെറാഡിന്റെ റേഞ്ചേഴ്സിനെ 3-1 തോൽപ്പിച്ച് ജർമ്മൻ ക്ലബ് ബയേർ ലെവൽകൂസൻ. ഹാവർട്ട്സ്, ഔറഗിസ്, ബെയ്ലി എന്നിവർ ആണ് ജർമ്മൻ ടീമിനായി ആദ്യപാദത്തിൽ ലക്ഷ്യം കണ്ടത്. അവേ മത്സരത്തിലെ ഈ വലിയ ജയം അവർക്ക് വലിയ മുൻതൂക്കം നൽകും. അതേസമയം ഇംഗ്ലീഷ് ക്ലബ് വോൾവ്സ് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനോട് സമനില വഴങ്ങി. എലറാബി ആണ് ഗ്രീക്ക് ടീമിനായി ഗോൾ നേടിയത്. പെഡ്രോ നെറ്റോ ആണ് വോൾവ്സിനായി നിർണായക അവേ ഗോൾ കണ്ടത്തിയത്.
അതേസമയം ജർമ്മൻ ക്ലബ് വോൾവ്സ്ബർഗിനെ ഉക്രൈൻ ക്ലബ് ശാക്തർ അട്ടിമറിച്ചു. ഇരു ടീമുകളും ഓരോ വീതം പെനാൽട്ടി നഷ്ടമാക്കിയ മത്സരത്തിൽ 2-1 ആണ് ഉക്രൈൻ ടീം ജയം കണ്ടത്. അതേസമയം എഫ്.സി കോപ്പൻഹേഗനെ തുർക്കി ക്ലബ് ഇസ്താപൂൾ ഒരു ഗോളിന് മറികടന്നു. അതേസമയം ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫെർട്ടിനെ സ്വിസ് ക്ലബ് ബേസൽ എതിരില്ലാത്ത 3 ഗോളുകൾക്ക് അട്ടിമറിച്ചു. ഇത് 21 വർഷങ്ങൾക്ക് ശേഷം ആണ് ബേസൽ ജർമ്മൻ മണ്ണിൽ ഒരു മത്സരം ജയിക്കുന്നത്.