യൂറോ കപ്പിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു, ഇറ്റലിയുടെ അഞ്ചു താരങ്ങൾ ടീമിൽ, റൊണാൾഡോ ഇല്ല

Newsroom

യുവേഫ യൂറോ കപ്പിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു. ചാമ്പ്യന്മാരായ ഇറ്റലിയുടെ അഞ്ചു താരങ്ങൾ ഉൾപ്പെടുന്നതാണ് യുവേഫയുടെ ടീം. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഡൊണ്ണരുമ്മ ആണ് ഗോൾ കീപ്പർ. ഇറ്റലിയുടെ ബൊണൂചിയും ഇംഗ്ലണ്ടിന്റെ സെന്റർ ബാക്ക് മഗ്വയറും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ വാൽക്കർ റൈറ്റ് ബാക്കും ഇറ്റലിയുടെ സ്പിനസോള ലെഫ്റ്റ് ബാക്കും ആകും.

ഇറ്റലിയുടെ ജോർഗീഞ്ഞോ, ഡെന്മാർക്കിന്റെ ഹൊയിബർഗ്, സ്പെയിനിന്റെ യുവതാരം പെഡ്രി എന്നിവരാണ് മിഡ്ഫീൽഡിൽ ഉള്ളത്. ഇറ്റലിക്കായി ഗംഭീര പ്രകടനം നടത്തിയ കിയേസ, ഇംഗ്ലീഷ് താരം സ്റ്റെർലിംഗ്, ബെൽജിയം സ്ട്രൈക്കർ ലുകാകു എന്നിവർ അറ്റാക്കിലും ഉണ്ടാകും. ലൂക് ഷോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പാട്രിക്ക് ഷിക്ക് എന്നിവരാണ് യുവേഫ ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ.

Official Euro 2020 Team of the tournament: Donnarumma, Walker, Bonucci, Maguire, Spinazzola, Jorginho, Højbjerg, Pedri, Chiesa, Lukaku, Sterling