പോർച്ചുഗീസ് മിഡ്ഫീൽഡർ മരിയോ ഇനി ബെൻഫികയിൽ

20210713 143146

പോർച്ചുഗീസ് മിഡ്ഫീൽഡർ ജൊവവോ മരിയോയെ ബെൻഫിക സ്വന്തമാക്കി. ഇന്ററുമായുള്ള കരാർ താരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഫ്രീ ട്രാൻസ്ഫറിൽ ആണ് മരിയോ ബെൻഫിക്കയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ സ്‌പോർട്ടിംഗിൽ ലോണിൽ കളിച്ചിരുന്ന താരം അവിടെ ഗംഭീര പ്രകടനം നടത്തിയിരുന്നു. താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ സ്പോർടിങ് ശ്രമിച്ചിരുന്നു എങ്കിലും അവരുടെ വൈരികളായ ബെൻഫിക സ്പോർടിങിനെ ഓവർടൈക് ചെയ്ത് ബെൻഫികയെ സ്വന്തമാക്കുകയായിരുന്നു‌.

മുമ്പ് വെസ്റ്റ് ഹാം യുണൈറ്റഡ്, ലോകോമോടിവ് മോസ്കോ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട് ‌ സ്പോർടിങ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. പോർച്ചുഗീസ് ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Previous articleമഴ ഭീഷണിയിൽ രണ്ടാം ഏകദിനം, ടോസ് അറിയാം
Next articleയൂറോ കപ്പിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു, ഇറ്റലിയുടെ അഞ്ചു താരങ്ങൾ ടീമിൽ, റൊണാൾഡോ ഇല്ല