യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനൊരുങ്ങി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ഇംഗ്ലണ്ടിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനുള്ള തയ്യാറെടുപ്പുകൾ ചെൽസി തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സീരി എയിലെയും ലാലിഗയിലെയും പ്രധാന ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗ് ആരംഭിച്ചത്.
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഫൗണ്ടിംഗ് മെമ്പേഴ്സ്. ചെൽസി ചെയർമാൻ ബ്രൂസ് ബക്ക് താരങ്ങളോടും ക്ലബ്ബ് സ്റ്റാഫുകളോടുമായി ചർച്ച നടത്തിയിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാൻ തീരുമാനിച്ച ചെൽസിക്കെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പുറത്ത് ആരാധകർ കനത്ത പ്രതിഷേധമാണ് ഉയർത്തിയത്.