ധോണിയും ഗെയിലുമാണ് യഥാര്‍ത്ഥ് ഐപിഎല്‍ ഇതിഹാസങ്ങള്‍

ഐപിഎലിന്റെ ആദ്യ സീസണ്‍ മുതല്‍ പരിഗണിക്കുകയാണെങ്കില്‍ അവിടെ മുതല്‍ ഇന്ന് വരെയുള്ള പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മികവ് പുലര്‍ത്തിയ ഒട്ടനവധി താരങ്ങളുണ്ടെങ്കിലും ഐപിഎലിലെ ശരിയായ ഇതിഹാസങ്ങള്‍ എംഎസ് ധോണിയും ക്രിസ് ഗെയിലുമാണെന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്.

ആദ്യ സീസണ്‍ മുതല്‍ സ്ഥിരമായി മികച്ച പ്രകടനം പുലര്‍ത്തുന്നത് ഈ രണ്ട് താരങ്ങളാണെന്നും ഇപ്പോള്‍ അടുത്ത കുറച്ച് സീസണുകളിലായി വേറെയും താരോദയങ്ങള്‍ ഉണ്ടായെങ്കിലും ശരിയായ ഇതിഹാസങ്ങള്‍ ഇവര്‍ രണ്ടുമാണെന്ന് കുല്‍ദീപ് പറഞ്ഞു.