സന്തോഷ വാർത്ത, എറിക്സൺ ഡെന്മാർക്ക് ദേശീയ ടീമിൽ തിരികെയെത്തി

മാർച്ചിൽ നെതർലൻഡ്‌സിനും സെർബിയയ്‌ക്കുമെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഡെൻമാർക്ക് ടീമിൽ ക്രിസ്റ്റ്യൻ എറിക്‌സൻ ഇടംപിടിച്ചു. ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന വാർത്ത ആകും ഇത്.

കഴിഞ്ഞ വേനൽക്കാലത്ത് കോപ്പൻഹേഗനിൽ നടന്ന യൂറോ 2020 ൽ ഫിൻ‌ലൻഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് വെച്ച് ഹൃദയാഘാതമുണ്ടായ എറിക്സൺ അതിനു ശേഷം ഡെന്മാർക്കിനായി കളിച്ചിട്ടില്ല. ഇംഗ്ലീഷ് ക്ലബായ ബ്രെന്റ്‌ഫോർഡിലൂടെ ഫുട്ബോൾ കളത്തിലേക്ക് അടുത്തിടെ തിരികെയെത്തിയ എറിക്സൺ ദേശീയ ടീമിൽ വീണ്ടും ഇറങ്ങുന്നത് ഏവരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ച ആകും.

അവസാന മത്സരത്തിൽ ബേൺലിക്കെതിരായ ബ്രെന്റ്ഫോർഡിന്റെ 2-0 വിജയത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു അസിസ്റ്റ് എറിക്സൺ നൽകിയിരുന്നു.