ഷെയ്ൻ വാട്സൺ ഡെൽഹി ക്യാപിറ്റൽസിൽ അസിസ്റ്റന്റ് കോച്ച്

ഐപിഎൽ 2022 സീസണിന് മുന്നോടിയായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സണെ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. റിക്കി പോണ്ടിംഗ് (ഹെഡ് കോച്ച്), പ്രവീൺ ആംരെ (അസിസ്റ്റന്റ് കോച്ച്), അജിത് അഗാർക്കർ (അസിസ്റ്റന്റ് കോച്ച്), ജെയിംസ് ഹോപ്‌സ് (ബൗളിംഗ് കോച്ച്) എന്നിവരടങ്ങുന്ന കോച്ചിംഗ് സ്റ്റാഫിൽ ഇനി വാട്സണും ഉണ്ടാകും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നിവയ്ക്കായി വാട്സൺ കളിച്ചിട്ടുണ്ട്, 2008-ൽ RR-ലും 2018-ൽ CSK-യ്‌ക്കൊപ്പവും രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്. ഐ‌പി‌എല്ലിൽ വാട്‌സൺ 3,875 റൺസും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്.

“ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂർണമെന്റായ ഐപിഎൽ. ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് അവിശ്വസനീയമായ ഓർമ്മകളുണ്ട്, പോണ്ടിങ്ങിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്നും വാട്സൺ പറഞ്ഞു.