ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഇംഗ്ലണ്ട് വനിതകൾ

Staff Reporter

ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം. ഈ വർഷം ഒക്ടോബറിൽ മൂന്ന് ഏകദിന മത്സരങ്ങളും 2 ടി20 മത്സരങ്ങളും കളിക്കാനാണ് ഇംഗ്ലണ്ട് വനിത ടീം പാകിസ്ഥാനിൽ എത്തുന്നത്.

പരമ്പരയിലെ മുഴുവൻ മത്സരങ്ങളും കറാച്ചിയിൽ വെച്ചാവും നടക്കുക. ഒക്ടോബർ 15നും 16നുമാവും ടി20 മത്സരങ്ങൾ നടക്കുക. തുടർന്ന് ഒക്ടോബർ 18, 20, 22 തിയ്യതികളിൽ ഏകദിന മത്സരവും നടക്കും. വനിതാ ടീമിനെ കൂടാതെ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമും പാകിസ്ഥാനിൽ പര്യടനം നടത്തുന്നുണ്ട്. 16 വർഷങ്ങൾക്ക് ശേഷമാവും ഇംഗ്ലണ്ട് പാകിസ്ഥാനിൽ പര്യടനത്തിന് എത്തുന്നത്.