ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ മഴ നിയമത്തിൽ 18 റൺസിന്റെ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയപ്പോള്‍ ഇന്ത്യ 8.4 ഓവറിൽ 54/3 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.
27 പന്തിൽ 55 റൺസ് നേടിയ നത്താലി സ്കിവര്‍, 28 പന്തിൽ 31 റൺസ് നേടിയ ഡാനിയേല്‍ വയട്ട്, 27 പന്തിൽ 43 റൺസ് നേടിയ എമി എല്ലന്‍ ജോൺസ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിംഗിന് കരുത്തേകിയത്. ഇന്ത്യയ്ക്കായി ശിഖ പാണ്ടേ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ ഷഫാലി വര്‍മ്മയെ നഷ്ടമായ ശേഷം സ്മൃതി മന്ഥാനയും ഹര്‍ലീന്‍ ഡിയോളും ചേര്‍ന്ന് 44 റൺസ് രണ്ടാം വിക്കറ്റിൽ നേടി. 29 റൺസ് നേടിയ സ്മൃതിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ വിക്കറ്റ് നേടിയത്. അധികം വൈകാതെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിനെയും നഷ്ടമായി.
ഏതാനും പന്തുകള്‍ക്ക് ശേഷം മഴ കളി തടസ്സപ്പെടുത്തുകയും പിന്നീട് മത്സരം പുനരാരംഭിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇംഗ്ലണ്ടിന് വിജയം ലഭ്യമായി മാറുകയായിരുന്നു.