ജുലൈ 19 മുതൽ ഇംഗ്ലണ്ടിൽ കായിക മത്സരങ്ങള്‍ക്ക് പൂര്‍ണ്ണ തോതിൽ നിയന്ത്രണങ്ങളില്ലാതെ കാണികളെ പ്രവേശിപ്പിക്കുമന്ന് അറിയിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. യൂറോ കപ്പ്, വിംബിള്‍ഡൺ പോലുള്ള മത്സരങ്ങള്‍ക്കും ക്രിക്കറ്റിന് ഭാഗികമായും കാണികളെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നു.
കൗണ്ടി മത്സരങ്ങള്‍ക്കിടെയും ടെസ്റ്റ് പരമ്പരയ്ക്കിടയും 80 ശതമാനം വരെ കാണികളെ പ്രവേശിപ്പിച്ച് പൈലറ്റ് പദ്ധതികളും ഇംഗ്ലണ്ട് അധികൃതര്‍ പരീക്ഷിച്ച് നോക്കിയിരുന്നു. ഏപ്രിലിലും മേയിലും ആയി നടത്തിയ ഇത്തരം സര്‍ക്കാര്‍ പ്രോഗ്രാമുകളിലും മികച്ച രീതിയില്‍ വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞതും പുതിയ പ്രീമിയര്‍ ലീഗ് സീസണിൽ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിച്ചുവെ്നനാണ് വിലയിരുത്തൽ.
സോഷ്യൽ ഡിസ്റ്റന്‍സിംഗും മാസ്ക് ധരിക്കലും ഒഴിവാക്കുന്നത് പോലെയുള്ള നീക്കങ്ങളാണ് യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത്തരത്തിലാണെങ്കിൽ ഓഗസ്റ്റിൽ നടക്കുന്ന ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ കാണികളെ അനുവദിക്കുവാനുള്ള സാധ്യതയും ഏറെക്കൂടുതലാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ കാണികള്‍ക്ക് നിയന്ത്രിതമായി പ്രവേശനമുണ്ടായിരുന്നു.