എറിക് ഗാർസിയ സിറ്റി വിടുന്നു, ലക്ഷ്യം ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ ഡിഫൻഡർ എറിക് ഗാർസിയ ക്ലബ്ബ് വിടുന്നു. താരം നിലവിലെ കരാർ പുതുകില്ല. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയാണ് ഇക്കാര്യം വ്യകതമാക്കിയത്. റയൽ മാഡ്രിഡിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് സിറ്റി പരിശീലകൻ വാർത്ത പുറത്ത് വിട്ടത്.

19 വയസുകാരനായ താരത്തിന്റെ നിലവിലെ കരാർ ഒരു വർഷം കൂടെ ബാക്കിയുണ്ട്. എങ്കിലും താരം പുതുക്കില്ല എന്ന് വ്യക്തമാക്കിയ സ്ഥിതിയിൽ സിറ്റി താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ ശ്രമിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ ബാഴ്സ യൂത്ത് ടീം അംഗമാണ് ഗാർസിയ. സെന്റർ ബാക്ക് പൊസിഷനിലേക്ക് താരം കളിക്കുന്നത്.

Exit mobile version