ഏകദിനത്തില്‍ ഇംഗ്ലണ്ട് തന്നെ മുന്നില്‍, ഇന്ത്യയെക്കാള്‍ എട്ട് പോയിന്റ് മുന്നില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ഏകദിന ടീം തങ്ങളുടെ ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 127 പോയിന്റുമായാണ് നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കള്‍ തങ്ങളുടെ ആധിപത്യം തുടരുന്നത്. തൊട്ടുപുറകിലുള്ള ഇന്ത്യയ്ക്കൊള്‍ എട്ട് പോയിന്റിന്റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ ലീഡ് 6 പോയിന്റായിരുന്നു.

ഇന്ത്യ ഇന്ത്യയ്ക്ക് 119 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലാണ്ട് 116 പോയിന്റുമാണ് കരസ്ഥമാക്കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്ക(108), ഓസ്ട്രേലിയ(167), പാക്കിസ്ഥാന്‍(102) എന്നിവരാണ് നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍.