ഇന്ത്യയ്ക്കെതിരെ വനിത ഏകദിന ലോകകപ്പിൽ 4 വിക്കറ്റ് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്ന് ഇന്ത്യയെ 134 റൺസിന് എറിഞ്ഞിട്ട ശേഷം ഇംഗ്ലണ്ട് 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
53 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹീത്തർ നൈറ്റ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിനെ നൈറ്റും നത്താലി സ്കൈവർ ചേര്‍ന്നാണ് മുന്നോട് നയിച്ചത്.
സ്കൈവർ 45 റൺസ് നേടി പുറത്തായി. ഇന്ത്യയ്ക്കായി മേഘന സിംഗ് മൂന്ന് വിക്കറ്റ് നേടി.













