ഇംഗ്ലണ്ടിനെ സമനിലയിൽ നിർത്തി സ്കോട്ലൻഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചു. ഇന്ന് വൈരികളായ ഇംഗ്ലണ്ടും സ്കോട്ലൻഡും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു ആവേശകരമായ മത്സരമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ചത് എങ്കിലും കാണാൻ ആയത് വിരസമായ മത്സരമായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ ദയനീയ പ്രകടനം കണ്ട മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്.

ഇന്ന് വെംബ്ലിയിൽ ആദ്യ പകുതിയിൽ പന്ത് കൂടുതൽ കൈവശം വെച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാൽ മികച്ച അവസരം സൃഷ്ടിച്ചത് സ്കോട്ലൻഡും. സ്കോടിഷ് താരം ഒ ഡൊണെലിന്റെ ഷോട്ട് ലോകോത്തര സേവിലൂടെയാണ് പിക്ക് ഫോർഡ് തടഞ്ഞത്. തുടക്കത്തിൽ ചെ ആഡംസിലൂടെയും സ്കോട്ലൻഡിന് നല്ല അവസരം ലഭിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ പകുതിയിലെ നല്ല അവസരം വന്നത് ഒരു സെറ്റ് പ്ലേയിൽ നിന്നായിരുന്നു. താരത്തിന്റെ മികച്ച ലീപ്പിനു ശേഷമുള്ള ഹെഡർ ഗോൾ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട രീതിയിൽ ലളിക്കാൻ ഇംഗ്ലണ്ടിനായി. സ്റ്റെർലിംഗ് ഒരു അവസരം സൃഷ്ടിച്ചു എങ്കിലും നിയർ പോസ്റ്റിൽ ആ പാസ് കണക്ട് ചെയ്യാൻ ഫോഡനായില്ല. ഇതിനു പിന്നാലെ മേസൺ മൗണ്ടിന്റെ ഒരു പവർ ഫുൾ ഷോട്ട് വാർഡ് തട്ടിയകറ്റുകയും ചെയ്തു. 61ആം മിനുട്ടിൽ സ്കോട്ലൻഡിന്റെ ഡൈക്സിന്റെ ഒരു ഷോട്ട് ഗോൾ ലൈനിൽ നിന്നാണ് റീസ് ജെയിംസ് ക്ലിയർ ചെയ്തത്.

ഗോൾ പിറക്കാതെ ആയതോടെ സൗത് ഗേറ്റ് ആസ്റ്റൺ വില്ല താരം ഗ്രീലിഷിനെ കളത്തിൽ ഇറക്കി. ക്യാപ്റ്റൻ ഹാരി കെയ്നെ പിൻവലിച്ച് മാർക്കസ് റാഷ്ഫോർഡിനെയും ഇംഗ്ലണ്ട് ഇറക്കി. പക്ഷെ ആരു വന്നിട്ടും ഇംഗ്ലീഷ് ടീമിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഇംഗ്ലണ്ട് ആരാധകർക്ക് ഏറെ നിരാശ നൽകുന്ന പ്രകടനമാണ് ഇന്ന് സൗത് ഗേറ്റിന്റെ ടീമിൽ നിന്ന് ഉണ്ടായത്.

മറുവശത്ത് സ്കോട്ലൻഡിൻ ചെക്ക് റിപബ്ലിക്കിന് എതിരായ പരാജയത്തിൽ കരകയറി എന്ന് സ്വയം വിശ്വസിപ്പിക്കാൻ ഈ പ്രകടനം കൊണ്ടാകും. സ്കോട്ടിഷ് താരങ്ങൾ ഒക്കെ ഇന്ന് മികച്ചു നിന്നു. ചെൽസിയുടെ യുവതാരമായ ഗിൽമൊർ സ്കോട്ലൻഡ് മിഡ്ഫീൽഡിൽ കാഴ്ചവെച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. ഈ സമനില സ്കോട്ലൻഡിന്റെ ആദ്യ പോയിന്റാണ്. അവസാന മത്സരത്തിൽ ക്രൊയേഷ്യെ തോൽപ്പിക്കാൻ ആയാൽ സ്കോട്ലൻഡിന് നോക്കൗട്ട് പ്രതീക്ഷ വെക്കാം. നാലു പോയിന്റുള്ള ഇംഗ്ലണ്ട് അവസാന മത്സരത്തിൽ ചെക് റിപബ്ലിക്കിനെ ആകും നേരിടേണ്ടി വരിക.