സമനില വിടാതെ ഇംഗ്ലണ്ട് – കൊളംബിയ ആദ്യ പകുതി

Staff Reporter

ഇംഗ്ലണ്ട് – കൊളംബിയ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. ഇരു ടീമുകളും വേഗതയേറിയ മുന്നേറ്റം കാഴ്ചവെച്ച് കൊണ്ടാണ് മത്സരം തുടങ്ങിയത്. മത്സരത്തിൽ നേരിയ മുൻതൂക്കം പലപ്പോഴും ഇംഗ്ലണ്ടിന് ആയിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ടിനായില്ല.

തുടർന്നാണ് മത്സരത്തിൽ ഗോൾ നേടാനുള്ള മികച്ച അവസരം ഇംഗ്ലണ്ടിന് ലഭിച്ചത്. 17ആം മിനുട്ടിൽ ട്രിപ്പിയറിന്റെ പാസിൽ നിന്ന് ലഭിച്ച അവസരം ഹാരി കെയ്ൻ ഹെഡ് ചെയ്‌തെങ്കിലും കൊളംബിയ പോസ്റ്റിനു മുകളിൽ പതിക്കുകയായിരുന്നു. കൊളംബിയയും ഒറ്റപ്പെട്ട ആക്രമണങ്ങൾ മത്സരത്തിൽ നടത്തിയെങ്കിലും ഇംഗ്ലണ്ട് ഗോൾ കീപ്പർ പിക്ക്ഫോർഡിനെ പരീക്ഷിക്കാൻ പാകത്തിൽ ഉള്ളതായിരുന്നില്ല.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കൊളംബിയയുടെ ക്വിൻടോറോക്കും ഇംഗ്ലണ്ടിന്റെ ലിംഗാർഡിനും അർദ്ധവസരങ്ങൾ ലഭിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം വിട്ടു നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial