ആഷസിൽ ഇംഗ്ലണ്ടിന് അവസാനം ഒരു വിജയം. ഇന്ന് മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുക ആയിരുന്നു. ഓപ്പണർമാരായ സാക്ക് ക്രോളി (37), ഡക്കറ്റ് (34) എന്നിവർ നല്ല തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്.

പിന്നാലെ ബെതലിന്റെ 40 റൺസ് ഇന്നിംഗ്സ് കൂടെ വന്നതോടെ ഇംഗ്ലണ്ട് ജയത്തിലേക്ക് അടുത്തു. അവസാനം ബ്രൂക് 18 റൺസുമായി പുറത്താകാതെ നിന്ന് സന്ദർശകരെ വിജയത്തിൽ എത്തിച്ചു.
ഇന്നലെ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 152ന് ഓളൗട്ട് ആവുകയും ഇംഗ്ലണ്ടിനെ 110ന് ഒളൗട്ട് ആക്കി ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുകയും ചെയ്തു. ഇന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് 132 റൺസേ എടുക്കാൻ ആയുള്ളൂ. ഈ ജയത്തോടെ പരമ്പര 3-1 എന്ന നിലയിലാണ് ഉള്ളത്.









