ഐപിഎൽ 2023ല്‍ ഇംഗ്ലണ്ട് – ഓസ്ട്രേലിയ താരങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമായിരിക്കും എന്ന് ഫ്രാഞ്ചൈസികളെ അറിയിച്ച് ബിസിസിഐ. ലഭിയ്ക്കുന്ന വിവരം പ്രകാരം ബംഗ്ലാദേശ് – ശ്രീലങ്കന്‍ താരങ്ങളൊഴികെ ബാക്കി രാജ്യത്തെ താരങ്ങളെല്ലാം ടൂര്‍ണ്ണമെന്റില്‍ മുഴുവന്‍ മത്സരങ്ങളിലും ഫ്രാഞ്ചൈസിയ്ക്ക് ഒപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്.
ജൂൺ മധ്യത്തോടെ ആഷസ് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഓസ്ട്രേലിയ – ഇംഗ്ലണ്ട് താരങ്ങളുടെ പൂര്‍ണ്ണ ഐപിഎൽ പങ്കാളിത്തമാണ് ഇപ്പോള്‍ ബിസിസിഐ ഇറപ്പ് നൽകുന്നത്. ഏപ്രിൽ 1ന് ഐപിഎൽ ആരംഭിയ്ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.
അതേ സമയം ബംഗ്ലാദേശ് താരങ്ങള്‍ ഏപ്രിൽ 8 മുതൽ മേയ് 1 വരെയും ശ്രീലങ്കന്‍ താരങ്ങള്‍ ഏപ്രിൽ 8 മുതല്‍ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കൊപ്പം എത്തുകയുള്ളു.