വയട്ടിന്റെുയും നത്താലിയുടെയും വെടിക്കെട്ട് ബാറ്റിംഗ്!! ഇംഗ്ലണ്ടിന് 197 റൺസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഡാനിയേൽ വയട്ടും നത്താലി സ്കിവര്‍ ബ്രണ്ടും അടിച്ച് തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 138 റൺസാണ് ഇംഗ്ലണ്ടിനാി നേടിത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 2/2 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 197/6 എന്ന സ്കോര്‍ നേടുകയായിരുന്നു.

രേണുക സിംഗ് നൽകിയ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം വയട്ട് 47 പന്തിൽ 75 റൺസും നത്താലി സ്കിവര്‍ ബ്രണ്ട് 53 പന്തിൽ 77 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ ആമി ജോൺസ് 9 പന്തിൽ 23 റൺസും നേടി ഇംഗ്ലണ്ട് കുതിപ്പിന് ആക്കം കൂട്ടി.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്നും ശ്രേയാങ്ക പാട്ടിൽ രണ്ട് വിക്കറ്റും നേടി.